25/01/2025
MASC UAE Grand Alumni -ആവേശം 2025
മൂന്നു മാസം നീണ്ടു നിന്ന മുന്നൊരുക്കങ്ങൾ, വിവിധ കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനങ്ങൾ എല്ലാം ഫലപ്രാപ്തിയിൽ എത്തിയപ്പോൾ MASC അലുംനി UAE സംഘടിപ്പിച്ച ഗ്രാൻഡ് അലുംനി മീറ്റ് “ആവേശം 2025” ചരിത്രം കുറിക്കുകയായിരുന്നു. 2002 ഇൽ ആരംഭിച്ച മദർ കോളേജിലെ ആദ്യ ബാച്ച് മുതൽ 2022ഇൽ പഠിച്ചിറങ്ങിയ 19th ബാച്ചിലെയും അലുംനി മെംബേർസിനെ ഈ ഇവന്റ് ന്റെ ഭാഗമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിജയം ❤️.
Uae യിൽ നിന്ന് മാത്രം 350ഇൽ കൂടുതൽ പേര് രെജിസ്റ്റർ ചെയ്തിരുന്നു. ബുഷറ നിർദ്ദേശിച്ച “ആവേശം” എന്ന പേര് കമ്മിറ്റി ഒറ്റക്കെട്ടായി തിരഞ്ഞെടുക്കുമ്പോൾ പോലും പ്രതീക്ഷിച്ചില്ല ഇത്ര വലിയൊരു ആവേശം എല്ലാരിലേക്കും എത്തിക്കാൻ കഴിയുമെന്നും കോളേജിന് പുറത്തേക്ക് വരെ അത് പടർത്താൻ കഴിയുമെന്നും. വിവിധ രാജ്യങ്ങളിൽ നിന്നും നമ്മുടെ അലുംനി മെംബേർസ് എത്തി ചേർന്നത് വളരെയധികം സന്തോഷിപ്പിച്ചു.
ആദ്യമേ ഒരു ലേഡീസ് വിംഗ് രൂപീകരിച്ചതും “കളർഫുൾ comeback” എന്ന പേരിൽ ഒരു ലേഡീസ് മീറ്റ് അപ്പ് നടത്തിയതും ഒരു milestone ആയെന്നു പറയാതെ വയ്യ. ഇവന്റ് നു മുന്നേ തന്നെ പുതിയ മുഖങ്ങളെ കണ്ടെത്താനും, നമ്മുടെ കൂടെ ചേർത്ത് നിർത്താനും, കമ്മിറ്റിയിലേക്ക് പരിഗണിക്കാനും കഴിഞ്ഞു.
ഫുട്ബോൾ ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, akcaf ഫുട്ബോൾ ടൂർണമെന്റ്, ബ്ലഡ് ഡോണഷൻ ക്യാമ്പ്, ദുബായ് റൺ തുടങ്ങി നിരവധി ഇവന്റുകൾ. തലേന്ന് ഉറങ്ങാതെ 4 മണിക്ക് ഷൈഖ് സായിദ് റോഡിൽ നമ്മുടെ ജഴ്സിയിട്ട് നമ്മൾ ഒത്തു കൂട്ടിയപ്പോഴും ആവേശം വാനോളം ഉയർന്നു. പാട്ട് പാടിയും തമാശ പറഞ്ഞും പരസ്പരം ട്രോളിയും ജൂനിയർ സീനിയർ അതിർ വരമ്പുകൾ മാഞ്ഞു പോകുകയായിരുന്നു.
സോഷ്യൽ മീഡിയ, മാർക്കറ്റിംഗ് , ഫുഡ്, ഫിനാൻസ്, രെജിസ്ട്രേഷൻ, ഇവന്റ് മാനേജ്മെന്റ്, സ്പോർട്സ് ഇങ്ങനെ വിവിധ കമ്മിറ്റികൾ ആയി തിരിച്ചു തയ്യാറെടുത്തത് ഓരോരുത്തരിലും മത്സരബുദ്ധിയോടെ ഏറ്റവും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. എല്ലാ ബാച്ചിൽ നിന്നും ഒരു representative നെ കണ്ടുത്താൻ കഴിഞ്ഞതും അവരെ ഫേസ് to face മീറ്റിംഗിൽ എത്തിച്ചു പരിചയപ്പെടാൻ സാധിച്ചതും കൂടുതൽ പേരിലേക്ക് നമ്മൾ എത്തിച്ചേരാൻ കാരണമായി.
RJ ഫസലു പോസ്റ്റർ പ്രകാശനം ചെയ്തത് നമുക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ കാരണമായി. ചുരുങ്ങിയ സമയം കൊണ്ടുണ്ടായ പ്ലാനിംഗിൽ നമ്മളോട് സഹകരിക്കുകയും നമ്മുടെ ഇവന്റ് പ്രൊമോട്ട് ചെയ്തതിനും യാത്രയിൽ അല്ലായിരുന്നെങ്കിൽ തീർച്ചായും വരുമായിരുന്നു എന്ന് അറിയിച്ചതിനും നന്ദി അറിയിക്കുന്നു. ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുവൻസർസും അദ്ധ്യാപകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അലുംനി മെമ്പേഴ്സും നമുക്ക് ആശംസകൾ അറിയിച്ചു. അവയെല്ലാം സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചപ്പോൾ മനസ്സ് കൊണ്ട് അവരും നമ്മുടെ കൂടെ തന്നെയുണ്ടെന്നു അനുഭവിക്കുകയായിരുന്നു.
നമ്മുടെ ഇവന്റ് ന്റെ പ്രധാന ആകർഷണം തന്നെയായിരുന്നു കിഡ്സ് ടാലെന്റ്റ് ഷോയും അവർക്ക് വേണ്ടി നടത്തിയ കളറിങ് മത്സരവും. പിന്നണിയിൽ നമ്മൾ ഏറ്റവും കൂടുതൽ effort എടുത്തതും ഇതിനു വേണ്ടി തന്നെയായിരുന്നു. 9 മണിക്ക് നമുക്ക് പരിപാടി ആരംഭിക്കാൻ സാധിച്ചില്ല എന്നത് മാറ്റി നിർത്തിയാൽ ഏറ്റവും ഭംഗിയായി ആ കിഡ്സ് സെഷൻ പൂർത്തിയാക്കി. അവർക്ക് വേണ്ടി നമ്മൾ ഒരുക്കിയ refreshment kit, കളറിങ് നടക്കുമ്പോൾ അവരെ entertain ചെയ്യിക്കാൻ അവരുടെ പ്രിയപ്പെട്ട ബണ്ണി റാബിറ്റിന്റെ എൻട്രി, പാട്ട് പാടിച്ചും കഥ പറഞ്ഞും അവരോട് സംവദിച്ചും അവരെ എൻഗേജ് ചെയ്യിക്കാനും കഴിഞ്ഞു.
അതെ സമയം വേദിക്ക് പുറത്ത് സംഘടിപ്പിച്ച, എഴോളം ടീമുകൾ പങ്കെടുത്ത വടംവലിയും ആവേശകരമായി. ഹെന്ന മത്സരവും പായസം മേക്കിങ് മത്സരവും നമ്മുടെ ഇവന്റ് ന്റെ മാറ്റ് കൂട്ടി. 19 ബാച്ച്കളിൽ നിന്നും collect ചെയ്ത ഫോട്ടോസ് കൊണ്ട് നിർമിച്ച മെമ്മറി വാൾ ഏവരെയും കോളേജ് കാലഘട്ടിലേക്ക് തിരികെ നടത്തിച്ചു. വളരെയധികം organised ആയും എല്ലാവർക്കും തികയുന്ന രീതിയിലും സ്വദിഷ്ടമായ ഭക്ഷണം സെർവ് ചെയ്യാൻ ഫുഡ് കമ്മിറ്റിക്ക് സാധിച്ചു.
ഹൃദയ രാഗ തന്ത്രി മീട്ടി എന്ന് തുടങ്ങുന്ന നൊസ്റ്റാൾജിക് പ്രാർത്ഥന ഗീതം പലരിലും ഗൂസ് bumbs നിറച്ചു. നമ്മിൽ നിന്ന് വിട്ടു പിരിഞ്ഞവരെ ഓർക്കാതെ ഒരു അലുംനി മീറ്റും പൂർണമാവില്ലല്ലോ. . അവരുടെ മുഖങ്ങൾ ഓരോന്നായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ അവരോടൊത്തുള്ള ഓർമ്മകൾ നമ്മുടെ കണ്ണിനെ ഈറനണിയിച്ചു. ഷെബിൻ സ്വാഗതവും സകീർ അധ്യക്ഷതയും സമീറ മുഖ്യ പ്രഭാഷണവും ചെയ്തപ്പോൾ, ചീഫ് ഗസ്റ്റ് RJ അഞ്ജന അവരുടെ കരിസ്മറ്റിക് സ്പീച് കൊണ്ട് ഏവരെയും കയ്യിലെടുത്തു. തുടർന്ന് akcaf പ്രതിനിധികളും മോഡൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും ആശംസ പ്രസംഗം നടത്തി. വിജയികൾക്കുള്ള സമ്മാന ദാനവും സ്പോൺസർസിനും akcaf തിരുവാതിര വിന്നേഴ്സ് ടീമിനും മെമെന്റോ നൽകി ആദരിച്ചു.
പ്രതിഭകളായ ക്ലാസ്സിക് ഡാൻസർസ് അവതരിപ്പിച്ച സ്വാഗത നൃത്തം ഹർഷാറാവങ്ങളോടെ വരവേറ്റപ്പോൾ കൾച്ചറൽ സെഷന് തിരശീല ഉയരുകയായിരുന്നു. മാഷ് അപ്പുകൾ, മുട്ടിപ്പാട്ട്, duet ഡാൻസ്, സോളോ സോങ്സ്, ഒപ്പന, ഗ്രൂപ്പ് ഡാൻസുകൾ തുടങ്ങി എല്ലാ പെർഫോമൻസുകളും വളരെയധികം നിലവാരം പുലർത്തി. തുടർന്ന് നടന്ന DJ യും എല്ലാവരെയും അർമാദിപ്പിച്ചു.
ഒരുപാട് പേര് പരിപാടിക്കു ശേഷം വിളിക്കുകയും അവരുടെ സന്തോഷം പങ്കു വെക്കുകയും ചെയ്തു. കാലങ്ങൾക്ക് ശേഷം സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞ സന്തോഷം പങ്ക് വെച്ചവർ, കോളേജ് കാലഘട്ടത്തിൽ പോലും അനുഭവിക്കാൻ കഴിയാതെ പോയ കോളേജ് ഡേ ഇവന്റ് അനുഭവ വേദ്യമാക്കിയതിനു നന്ദി പറഞ്ഞവർ, ഒരനക്കവും ഇല്ലാതെ കിടന്ന കോളേജ് ഗ്രൂപ്പുകളെ ചലിപ്പിക്കാൻ കഴിഞ്ഞെന്നു പറഞ്ഞവർ, കാലങ്ങൾക്ക് ശേഷം സ്റ്റേജിൽ പെർഫോം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം അറിയിച്ചവർ, പല കാരണങ്ങൾ കൊണ്ടും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ വിഷമം പറഞ്ഞവർ, അടുത്ത പരിപാടി ഇനി എന്നാ എന്ന് ചോദിച്ചു വിളിച്ചവർ, അടുത്ത പരിപാടിക്ക് താനും തന്റെ ബാച്ചും മുന്നിലുണ്ടാവും എന്ന് പറഞ്ഞവർ. . എല്ലാവരുടെയും സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഞാൻ അടങ്ങുന്ന ഈ കമ്മിറ്റിയുടെ ഏറ്റവും വലിയ വിജയം എന്ന് മനസ്സിലാക്കുന്നു.
നമുക്ക് ഇതുപോലെ ഒത്തൊരുമിച്ചു സ്നേഹത്തോടെ , ജാതി മത വർണ വ്യത്യാസമില്ലാതെ മനുഷ്യത്വം മുദ്രാവാക്യമാക്കി മുന്നോട്ടു പോകാം.
എന്ന്
പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി
പ്രോഗ്രാം കൺവീനർ
സമീറ