AISF TKMM College Unit

AISF TKMM College Unit പഠിക്കുക ...... പോരാടുക .....

Lalsalam🇧🇭
05/02/2017

Lalsalam🇧🇭

Lal salam sakhaakkale
02/07/2016

Lal salam sakhaakkale

ദൽഹി ഉറങ്ങുന്നില്ല... AISF നേതാവ്കനഹ്യ കുമാർ എന്ന വിദ്യാർഥി നേതാവിനെ നിങ്ങൾ എന്തിനാണ് തുറുങ്കിൽ അടച്ചിരിക്കുന്നത്...... ...
13/02/2016

ദൽഹി ഉറങ്ങുന്നില്ല... AISF നേതാവ്
കനഹ്യ കുമാർ എന്ന വിദ്യാർഥി നേതാവിനെ നിങ്ങൾ എന്തിനാണ് തുറുങ്കിൽ അടച്ചിരിക്കുന്നത്......
ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമപരമായി നടപടിയെടുക്കു....
നിങ്ങൾ കനഹ്യയെ പിടിച്ചത് എന്തിനെന്ന് ഞങ്ങൾക്ക് അറിയാം
നിങ്ങളുടെ ഫാസിസ്റ്റ് ഭീകരതക്ക് എതിരെ ഉയരുന്ന വിദ്യാർഥി സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഈ ചെറുപ്പക്കാരൻ ആണ്
രാജ്യം ഇവനെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു
ഇവൻ കമ്മ്യുണിസ്റ്റ് ആണ്....

ആദരാഞ്ജലികൾ.................................മുതിർന്ന സിപിഐ നേതാവ് എ.ബി.ബർദൻ (91) അന്തരിച്ചു. ഡൽഹി ജെ.ബി. പന്ത് ആശുപത്രിയ...
02/01/2016

ആദരാഞ്ജലികൾ.................................

മുതിർന്ന സിപിഐ നേതാവ് എ.ബി.ബർദൻ (91) അന്തരിച്ചു.

ഡൽഹി ജെ.ബി. പന്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. 1996 മുതൽ 2012 വരെ സിപിഐ ജനറൽ സെക്രട്ടറിയായിരുന്നു.
നേതൃശേഷിയും ധിഷണയും ഒത്തുചേർന്ന നേതാവായിരുന്നു എബി ബർദാൻ...

കുറിക്കുകൊള്ളുന്ന വിമർശനം വാക്കുകളിലൊളിപ്പിച്ച ബർദന്റെ ശ്രദ്ധേയമായ പ്രസംഗം അദ്വാനിയുടെ രഥയാത്രയെ പ്രതിരോധിക്കുമ്പോഴായിരുന്നു. രഥയാത്രയെ പിന്തുടർന്ന് ആനന്ദ് പട്വർധൻ പകർത്തിയ ഡോക്യുമെന്ററിയിലൂടെ ആ വാക്കുകൾ മുഴങ്ങിക്കേട്ടു....

അയോധ്യയും അധികാരവും ലക്ഷ്യമാക്കിയുരുണ്ട ഒരു രഥം തടഞ്ഞു നിർത്തേണ്ടതിന്റെ ആവശ്യകതയറിഞ്ഞ് പ്രതിരോധങ്ങൾ രൂപപ്പെട്ട നാൾ. ഇടതുപക്ഷത്തിന്റെ ആഹ്വാനം ചെവികൊണ്ട് രഥയാത്രക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾ ബിഹാറിലെ പട്നയിലേക്ക് മാർച്ച് ചെയ്തു. പ്രതിഷേധറാലിയെ അഭിസംബോധനചെയ്തത് എബി ബർദനായിരുന്നു, രാമന്റെ പേരിൽ രാജ്യത്തുടനീളം ഒരു രാഷ്ട്രീയക്കാരൻ രഥമുരുട്ടുന്നതെന്തിനെന്ന് ബർദൻ ചോദിച്ചു.

വിലക്കയറ്റം ആകാശത്തോളം ഉയർന്നിരിക്കവേ, രോഗവും നിരക്ഷരതയും നിലനിൽക്കവേ, ആകെയുള്ള പ്രശ്നം പള്ളിയും അമ്പലവുമാണോയെന്ന് വിമർശിച്ചു. 88 ൽ നിന്ന് 188 ആക്കി സീറ്റുയർത്താനുള്ള തന്ത്രങ്ങളെ തടഞ്ഞുനിർത്തുമെന്നും ഉറക്കെ പ്രഖ്യാപിച്ചു. വീണ്ടും വെറുപ്പിന്റെ രാഷ്ട്രീയം വാർത്തയാകുന്ന വേളയിൽ തന്നെ ബർദാന്റെ വിടവാങ്ങലും വാർത്തയാകുന്നതെന്നത് യാദൃശ്ചികം...

നിലപാടുകളിലെ കാർക്കശ്യവും തോരാത്ത പോരാട്ട വീര്യവും..............
കര്ക്കശനിലപാടും കെടാത്ത പോരാട്ട വീര്യവുമായി അവസാന നാള് വരെ കര്മ്മനിരതനായ കമ്മ്യൂണിസ്റ്റായിരുന്നു എ.ബി ബര്ദന്. 1996ല് ജനറല് സെക്രട്ടറി പദമേറ്റെടുത്ത ബര്ദന്റെ നേതൃത്വപാടവമാണ് മുന്നണി പരീക്ഷണത്തിന്റെ കാലത്ത് സിപിഐക്ക് ദേശീയ പ്രസക്തി നേടിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് പാര്ട്ടികള് ഒന്നിക്കുന്ന ചുവന്ന പ്രഭാതമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നാള് വരെ ഈ സഖാവ്.
അര്ധേന്ദു ഭൂഷണ്ബര്ദന്, പാര്ട്ടിക്ക് മുന്പേ ജനിച്ച് പാര്ട്ടിക്കൊപ്പം വളര്ന്ന് സ്വന്തം ജീവിതം പാര്ട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റ്. ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളി. ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന പാഠമായിരുന്നു ഈ സഖാവിന്റെ ജീവിതം.

ഇപ്പോള് ബംഗ്ളാദേശിലുള്പ്പെട്ട സില്ലറ്റില് 1925 സെപ്തംബര് 25നായിരുന്നു ജനനം.
പഠനത്തിനായി നാഗ്പൂരിലെത്തിയ ബര്ദന് 20ാം വയസ്സില് സ്റ്റുഡന്റ് ഫെഡറേഷന്റെ ദേശീയ സെക്രട്ടറിയായി. പിന്നീട് എ.ഐടിയുസി ജനറല് സെക്രട്ടറിയായി.കേരളത്തില്ഇ.എം. സര്ക്കാര് അധികാരത്തിലേറിയ 57ല് നാഗ്പൂര്വെസ്റ്റില്നിന്ന് ബര്ദന് മഹാരാഷ്ട്രാ നിയമസഭയിലെത്തി. 1964ലെ പിളര്പ്പില് സിപിഐയില് ഉറച്ച് നിന്ന ഈ നേതാവ് 1978ല് ദേശീയ നിര്വ്വാഹക സമിതിയിലംഗമായി.

തൊണ്ണൂറുകളുടെ തുടക്കത്തില് പ്രവര്ത്തന മേഖല ഡല്ഹിയിലേക്ക് മാറ്റിയ ബര്ദന് എല്. കെ അഡ്വാനിയുടെ രഥയാത്രയെ ശക്തമായി എതിര്ത്ത് രാജ്യത്തിന്റെ മതേതര ശബ്ദമായി.

1996ല് ഐക്യമുന്നണി സര്ക്കാരില് ആഭ്യന്തര മന്ത്രിയാകാന് ഇന്ദ്രജിത് ഗുപ്ത ജനറല് സെക്രട്ടറി പദമൊഴിഞ്ഞപ്പോള് ആസ്ഥാനത്തേക്ക് ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ബി ബര്ദന് . ...!

കമ്മ്യൂണിസ്റ്റ് പാര്ട്ടി ആദ്യമായി കേന്ദ്ര ഭരണത്തില് പങ്കാളികളായപ്പോഴും തുടര്ന്ന് വാജ്പേയ് സര്ക്കാരിന്റെ കാലത്തും 2004ല് യുപിഎ സര്ക്കാരിനെ ഇടത് പാര്ട്ടികള് പിന്തുണച്ചോഴും ആണവ കരാറിന്റെ പേരില് പിന്തുണ പിന്വലിച്ചപ്പോഴുമെല്ലാം നിര്ണ്ണായക തീരുമാനങ്ങള് ബര്ദന്റേതായിരുന്നു....!

അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനായിരുന്ന ബര്ദന് നന്ദിഗ്രാം സിംഗൂര് വിഷയങ്ങളില് എതിരാളികളെക്കാളധികം സിപിഎംനെ വിമര്ശിച്ചു.

2012ല് ജനറല് സെക്രട്ടറി പദമൊഴിഞ്ഞിട്ടും പാര്ട്ടികളുടെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ ഇടത് പാര്ട്ടികളുടെയും നേതാവായി തുടര്ന്നു ഈ യഥാര്ഥ കമ്മ്യൂണിസ്റ്റ്..

ഡിസംബര്‍ 10...ജയപ്രകാശ് രക്തസാക്ഷി ദിനം...★★★________________________________________________________ലേകത്തിനെങ്ങും മാതൃ...
10/12/2015

ഡിസംബര്‍ 10...

ജയപ്രകാശ് രക്തസാക്ഷി ദിനം...★★★
________________________________________________________
ലേകത്തിനെങ്ങും മാതൃകയായ കേരളവിദ്യാഭ്യാസത്തെ മത,ജാതി സമുദായസംഘടനകള്‍ക്ക് വിറ്റുതുലയ്ക്കുന്നതിനെ
വലതന്‍മാരിട്ട ഓമനപേരായിരുന്നു സ്വാശ്രയ കോളേജുകള്‍.
കേരളവിദ്യാഭ്യാസമേഖലയെ സ്വാശ്രയകോളേജുകള്‍ക്ക് തീറെഴുതികൊടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി,യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്തതില്‍ തീപ്പരിസമരം നടക്കുന്ന കാലം.
കേരളത്തിന്‍റെ തെരുവീഥികളെ പുളകം കൊള്ളിച്ചുകൊണ്ട് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ കാക്കിയണിഞ്ഞ കാടത്തം കാട്ടുചൂരലുകളല്‍ അടിച്ചമര്‍ത്തിയ ആ കാലത്ത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ( CPI ) യുടെ വിദ്യാര്‍ത്ഥി ,യുവജനസംഘടനകളായ അഖിലേന്ത്യ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ( AISF ) അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ( AIYF ) എന്നിവയുടെ നേതൃത്തതില്‍ കേരളത്തിന്‍റെ ഭരണസിരാകേന്ദ്രത്തിലേക്ക് നടന്ന
വിദ്യാര്‍ത്ഥി ,യുവജന റാലിയില്‍ ജനരേക്ഷം അണപൊട്ടിയൊഴുകിയപ്പോള്‍ പോലീസ് തീര്‍ത്ത ബാരികേടുകളെ മറികിടന്നുകൊണ്ട് ഒരു യുവാവ്
കടന്നുവന്നു പാറിപറക്കുന്ന മുടികളും തീക്കനലെരിയുന്ന കണ്ണുകളുമായി ആ ഷുഭിത യവ്വനം ഭരണസിരാകേന്ദ്രത്തിന്‍റെ കവാടവാതിലുകളെ മറികിടന്ന് കൈയിലിരുന്ന ഇന്ത്യന്‍ വിപ്ലവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ മുക്കാലും
ചുവന്ന ആ ദീര പതാകനാട്ടി.
മുഷ്ടിചുരുട്ടി ശിരസ്സ് വാനിലേക്കുയര്‍ത്തി ആ യുവാവ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം
മുഴക്കുന്നതിനിടയില്‍ ഒരു കൊടിയരാക്ഷസന്‍റെ
തോക്കില്‍നിന്നും ഒരു തീയുണ്ട ചീറിപാഞ്ഞുവന്ന്
ആ ദീരയുവത്വത്തിന്‍റെ ഇടനെഞ്ചിനെ തഴുകിതലോടി കടന്നുപോയി.
കണ്ടുനിന്ന ഒരു സഖാവ് അലമുറയിട്ട് വിളിച്ചു.....
ജയപ്രകാശേ..........
അപ്പോഴേക്കും ജയപ്രകാശ് എന്ന അനശ്വര സഖാവിന്‍റെ വിരിമാറില്‍ അനേകം ചെത്തിപൂക്കള്‍
വിരിഞ്ഞിരുന്നു.
രക്തസാക്ഷിത്വത്തിന്‍റെ പടവുകളിലേക്ക് ആ
വിപ്ലവ യുവത്വം ഇങ്കുലാബിന്‍റെ മന്ത്രദ്വനികള്‍ മുഴക്കി നടന്നകന്നു കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം AISF ന്‍റെ
പോരട്ട ഭൂമിയില്‍ പൂത്തുലഞ്ഞ അനശ്വര രക്തനക്ഷത്രം സഖാവ് ജയപ്രകാശിന്‍റെ ജ്വലിക്കുന്ന
ഒാര്‍മ്മകള്‍ ഇരംമ്പിയറുന്ന മനസോടുകൂടി ഞാന്‍
അര്‍പ്പിക്കുന്നു ഒരായിരം രക്തപുഷ്പങ്ങള്‍.

07/12/2015
ഉയരെ ദിവർണ്ണ കൊടി പാറട്ടെഉടലിൽ ചോര ചാലൊഴുകട്ടെഇനിയുമുറക്കെ വിണ്ടുമുറക്കെAISF സിന്ദാബാദ്
26/11/2015

ഉയരെ ദിവർണ്ണ കൊടി പാറട്ടെ
ഉടലിൽ ചോര ചാലൊഴുകട്ടെ
ഇനിയുമുറക്കെ വിണ്ടുമുറക്കെ
AISF സിന്ദാബാദ്

1958 ൽ AISF ദേശീയ  സമ്മേളനo രുപീകരിച്ച മുദ്രാവാക്യം ആയിരന്നു പഠിക്കുക.. പോരാടുക.. . ഇപ്പോൾ SFI യുടെ പോസ്റ്ററിൽ  ഇതു കാണു...
02/06/2015

1958 ൽ AISF ദേശീയ സമ്മേളനo രുപീകരിച്ച മുദ്രാവാക്യം ആയിരന്നു പഠിക്കുക.. പോരാടുക.. . ഇപ്പോൾ SFI യുടെ പോസ്റ്ററിൽ ഇതു കാണുമ്പോൾ പുച്ഛവും പരിഹാസവും അല്ല തോന്നുന്നത്. പകരം അഭിമാനം ആണ് . എന്റെ പ്രസ്ഥാനത്തെ മുമ്പു നയിച്ചരുന്നവർ ഉയർത്തിയ മുദ്രാവാക്യത്തിനു പിന്നാലെ SFI യെ വരുത്തിയ വിരുത് .പഠിക്കുക പോരാടുക.. . SFI സഖാക്കളും വിളിച്ചോളു... മറ്റൊന്നും വിളിക്കാൻ അറിയില്ലെങ്കിലും തോനുന്നില്ലെങ്കിലും

പഠിക്കുക സഖാകളെ... ഒപ്പം നമ്മുക്ക് പോരാടാം...

Lal salam sakaakkale
26/02/2015

Lal salam sakaakkale

അര്‍ബുദമെന്ന മഹാരോഗം തന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും പൊതുപ്രവര്‍ത്തനരംഗത്തു നിന്ന് അല്പം പോലും പിന്മാറാതെ, പ്ര...
26/01/2015

അര്‍ബുദമെന്ന മഹാരോഗം തന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും പൊതുപ്രവര്‍ത്തനരംഗത്തു നിന്ന് അല്പം പോലും പിന്മാറാതെ, പ്രവാസ ലോകത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് എണ്ണമറ്റ നിരാലംബര്‍ക്ക് താങ്ങും തണലും ആശ്വാസവുമായി വര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി പുരസ്കാരങ്ങള്‍ക്കര്‍ഹയായ സഫിയ അജിത്ത് മരണത്തിനു കീഴടങ്ങി.
പ്രിയ സഖാവ് സഫിയയുടെ ജ്വലിക്കുന്ന സ്മരണയ്ക്കുമുന്നില്‍ കണ്ണീരോടെ ഒരു പിടി രക്തപുഷ്പങ്ങള്‍!

Karikode TKM college
14/11/2014

Karikode TKM college

Address

T. K. M. M College Unit, Nagiarkulangara
Haripad
690514

Website

Alerts

Be the first to know and let us send you an email when AISF TKMM College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share