Agro Hub Kaipamangalam

Agro Hub Kaipamangalam complete agro Solutions like Seeds, bio fertilisers, agricultural quipments, fruit nursery, Indoor &

Dr. Suresh Babu, Retired professor, Kerala Agricultural University is our Advisor

09/08/2024

എന്റെ അനുഭവമാണ് ഇവിടെ എഴുതുന്നത്. ഇന്നലെ രാവിലെ ഞാൻ ജോലി ചെയ്യുന്ന വർക്ക്‌ ഷോപ്പിലേക്ക് സൈക്കിളിൽ പോവുകയാണ്. എന്റെ വീട് ആലപ്പുഴയിൽ ആണെ.വീട്ടിൽ നിന്നും 1 km അകലെയാണ് ഞാൻ ജോലി ചെയ്യുന്നവർക്ക്‌ ഷോപ്പ്. കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ ഈ റോഡ് വീതി കുറഞ്ഞ ഒരു സാധാരണ പാതയായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ കോടികൾ മുടക്കി ആധുനിക രീതിയിൽ തന്നെ വീതിയൊക്കെ കൂട്ടി റോഡ് മനോഹരമായി പുതുക്കി പണിതു.

ആലപ്പുഴ ടൗൺ ഭാഗത്തേക്ക്‌ പോകുന്നവർ ഇപ്പോൾ NH വിട്ട് ഈ പാതയെയാണ് ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ മുൻപെങ്ങും ഇല്ലാത്ത വിധം ഇവിടെ നല്ല വാഹനതിരക്കുമുണ്ട്
നല്ല റോഡ് ആയത് കൊണ്ട് വാഹനങ്ങൾ എല്ലാം തന്നെ അമിത വേഗതയിൽ ഇത് വഴി കടന്നു പോകുന്നത്.

ധാരാളം അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. 2-3 ദിവസം മുൻപ് വർക്ക്‌ ഷോപ്പിൽ പറഞ്ഞു കേട്ടു. കഴിഞ്ഞയാഴ്ച രാത്രി ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അമിതവേഗതയിൽ നിയത്രണം വിട്ട് റോഡ് അരികിലേ കാട്ടിലേക്ക് പാഞ്ഞു കയറി. ആ ചേട്ടന്റെ ഭാര്യ ഗർഭിണിയും ആയിരുന്നു.
ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടായില്ല.
*****************************
ഇനി എന്റെ കാര്യത്തിലേക്ക് കടക്കാം

ഞാൻ വർക്ക്‌ ഷോപ്പിന് അടുത്തെത്താറായപ്പോൾ ആണ് അത് സംഭവിച്ചത്.വർക് ഷോപ്പിന് സമീപത്തുള്ള പോക്കറ്റ് റോഡിൽ നിന്നും ഒരു കൊച്ചുപയ്യൻ അമിതവേഗതയിൽ ബൈക്കിൽ പാഞ്ഞു വരുന്നു. ഹെൽമെറ്റ്‌ വെച്ചിട്ടില്ല. ഹോൺ പോലും അടിക്കാതെയാണ് അവൻ പാഞ്ഞു വരുന്നത്. അവന് ലൈസൻസ് ഉണ്ടോന്നു ദൈവത്തിന് മാത്രംഅറിയാം.

പോക്കറ്റ് റോഡിൽ നിന്നും അവൻ ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്ന പാതയിലേക്കാണ് വരുന്നത്. ഞാൻ കരുതി.പ്രധാന റോഡിലെക്ക് കേറുമ്പോൾ അവൻ ബൈക്ക് സ്ലോ ചെയ്തു രണ്ടു വശവും നോക്കി വണ്ടിയൊന്നും വരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷമേ മുന്നോട്ട് പോവുകയുള്ളൂവെന്ന്. എന്നാൽ ഞാൻ ചിന്തിച്ചതിന് വിപരീതമായാണ് അവൻ പ്രവർത്തിച്ചത്.

പോക്കറ്റ് റോഡിൽ നിന്നും വന്ന അതെ വേഗതയിൽ തന്നെ ഇരുവശവും നോക്കാതെ അവൻ പ്രധാന പാതയിലേക്ക് പ്രവേശിച്ചു. എന്റെ സൈക്കിളിൽ ഇടിച്ചു - ഇടിച്ചില്ല എന്ന മട്ടിൽ ബൈക്ക് എന്റെ മുന്നിലൂടെ കടന്നുപോയി. നമ്മുടെ കുതിരവട്ടം പപ്പു ചേട്ടന്റെ പ്രശസ്‌തമായ ഡയലോഗ് ഓർമയിൽ വരുന്നു. ഒരു കടുക് മണി വ്യത്യാസത്തിൽ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വെട്ടിച്ചാൽ.

ഞമ്മളും ഇഞ്ചിനും തവിടുപൊടി. പെട്ടെന്ന് ഞാൻ ബ്രേക്ക് പിടിച്ചെങ്കിലും സൈക്കിൾ ഒന്ന് പാളി. പക്ഷെ വീഴാതെ ഞാൻ പിടിച്ചു നിന്നു.ഈ സമയം നമ്മുടെ ഹീറോ. ഞാൻ വീണോ ഇല്ലയോ വല്ലതും പറ്റിയോ എന്ന് പോലും ചോദിക്കാതെ ആക്സിലേറ്ററിൽ കൈ കൊടുത്തു വണ്ടി വിടുകയാണ് ചെയ്തത്.

അവന്റ മുഖമോ വണ്ടിയുടെ നമ്പറോ എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. സംഭവo കണ്ടു നിന്ന ഒരു ചേട്ടൻ എന്നോട് പറഞ്ഞു. ഇവനൊക്കെ എന്തൊരു പോക്കാടാ? വല്ല വണ്ടിയുടെയും അടിയിൽ പോയാൽ തീർന്നില്ലേ?
ഇവനൊക്കെ വണ്ടിയും കൊടുത്ത് വിടുന്നവനെ വേണം ആദ്യം തല്ലാൻ.

ആ ചേട്ടൻ പറഞ്ഞതിലും കാര്യമുണ്ടെന്നു എനിക്കും തോന്നി.
മക്കളോടുള്ള സ്നേഹം കൊണ്ടും അവരുടെ നിർബന്ധത്തിന് വഴങ്ങിയും ഡ്യൂക്ക് -ഉം പൾസറും ബുള്ളറ്റും പോലുള്ള ആഡംബര ബൈക്കുകൾ വാങ്ങി കൊടുക്കുന്ന മാതാപിതാക്കൾ നമുക്കിടയിൽ ഉണ്ട്. വണ്ടി വാങ്ങിച്ചു കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ. വണ്ടി വാങ്ങി കൊടുക്കുമ്പോൾ ഒരു കാര്യം കൂടി പ്രിയപ്പെട്ട മാതാപിതാക്കൾ തീർച്ചയായും ശ്രദ്ധിക്കണം. വാങ്ങി കൊടുക്കുന്ന വണ്ടി അവൻ റോഡിൽ മര്യാദക്ക് തന്നെയാണോ ഉപയോഗിക്കുന്നത് - എന്ന് തിരക്കുന്നത് വളരെ നന്നായിരിക്കും.

ചിലപ്പോൾ അവനോ, അവന്റെ അമിത വേഗം കാരണം മറ്റൊരാൾക്കോ അപകടം സംഭവിചേക്കാം. അപകടത്തിൽ പെടുന്ന വ്യക്തി ചിലപ്പോൾ ഒരു കുടുംബത്തിന്റെ നട്ടെല്ല് ആയിരിക്കും. ഇന്ന് ഈശ്വരനുഗ്രഹത്താൽ ഞാൻ അപകടത്തിൽ നിന്നും രക്ഷപെട്ടു.
ദൈവമേ... നന്ദി.
ബൈക്ക് അപകടത്തിൽ പെട്ടു മരണത്തിൽ നിന്നും രക്ഷപെട്ട, എന്നാൽ മരണ തുല്യമായ ജീവിതം നയിക്കുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്.

എന്റെ പൊന്നു സഹോദരന്മാരെ ബൈക്കിൽ ചീറി പായുംമ്പോൾ സ്വന്തം മാതാപിതാക്കൾക്കൊപ്പം അവരെ കുറിച്ചും ചിന്തിക്കുന്നത് നന്നായിരിക്കും.

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട കൂടുതൽ ഒന്നും പറയാനില്ല. നമ്മുടെ റോഡുകളിൽ ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ.
എഴുതിയത് :സുജിത്

21/02/2024
medusa pinapple
21/02/2024

medusa pinapple

02/02/2024
new
02/02/2024

new

Address

AGROHUB PLANT NURSERY
Kaipamangalam
680681

Opening Hours

Monday 9:30am - 7pm
Tuesday 9am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 9:30am - 7pm

Telephone

+917306235422

Website

Alerts

Be the first to know and let us send you an email when Agro Hub Kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Agro Hub Kaipamangalam:

Share