Sreenarayanaguru Open University - Kerala

Sreenarayanaguru Open University  - Kerala Sreenarayanaguru Open University is established as the 15th University in the State of Kerala

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 'ഗുരുദർശനം' ഡിപ്ലോമ പ്രോഗ്രാം ഉദ്ഘാടനം ഏപ്രിൽ 26-ന് ആറ്റിങ്ങലിൽശ്രീനാരായണഗുരു ഓപ്പൺ...
25/04/2026

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 'ഗുരുദർശനം' ഡിപ്ലോമ പ്രോഗ്രാം ഉദ്ഘാടനം ഏപ്രിൽ 26-ന് ആറ്റിങ്ങലിൽ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുതുതായി ആരംഭിക്കുന്ന 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.ഓപ്പൺ
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം. പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. സുഗുണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. വി. പി. പ്രശാന്ത്, ഡോ. സി. ഉദയകല എന്നിവർ ആശംസകൾ അർപ്പിക്കും.സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിവേഴ്സിറ്റി സ്റ്റാറ്റ്യുട്ടറി ഓഫീസർമാർ, ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുമ എൽ എസ്, എൽ എസ് സി കോർഡിനേറ്റർ ശ്രീ. ശ്രീജിത്ത്‌ എസ് തുടങ്ങിയവർ പങ്കെടുക്കും.

ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹിക-സാംസ്‌കാരിക ഇടപെടലുകൾ, ഗുരുവിന്റെ രചനകൾ, ദർശനം എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി.എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഈ പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.
​താൽപ്പര്യമുള്ളവർ stp.sgou.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ( ശനിയാഴ്ച )ആണ്.

24/04/2026

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ @തൃശ്ശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്




ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാവ് ശ്രീജയുടെ മൂന്നു കഥാ/കവിതാ സമാഹാരങ്ങൾ ബഹു വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് ...
23/04/2026

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാവ് ശ്രീജയുടെ മൂന്നു കഥാ/കവിതാ സമാഹാരങ്ങൾ ബഹു വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി തൃശ്ശൂർ പൂരം എക്സിബിഷനിലെ യൂണിവേഴ്സിറ്റി പവിലിയനിൽ വച്ച് പ്രകാശനം ചെയ്തു 🎊🎉🎊🎉.

22/04/2026

തൃശ്ശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ബഹു. വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി സന്ദർശിച്ചപ്പോൾ 🎊🎉🎊🎉

തൃശ്ശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ബഹു വൈസ് ചാൻസിലർ പ്രൊഫ. ...
22/04/2026

തൃശ്ശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ബഹു വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി സന്ദർശിക്കുന്നു 🎊🎉🎊🎉പട്ടാമ്പി റീജിയണൽ ഡയറക്ടർ പ്രൊഫ. ഡോ. ജോജോമോൻ എൻ എ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മുനീർ, ശ്രീ സുബിൻ ആന്റണി, ഡോ. വിജയ് ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു 🌹🌹🌹

19/04/2026

നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടോ! ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒപ്പം ഉണ്ട് 🌹
നേടാം ഒരു ഡിഗ്രി - സർക്കാർ യൂണിവേഴ്സിറ്റിയിലൂടെ
കൂടുതൽ അറിയാൻ തൃശ്ശൂർ പൂരം എക്സിബിഷനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ സന്ദർശിക്കുക 🎊🎉🎊🎉

ഇത് അറിവിന്റെ പൂരം: ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആനച്ചന്തവും മേളപ്പെരുക്കവും ...
19/04/2026

ഇത് അറിവിന്റെ പൂരം: ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

ആനച്ചന്തവും മേളപ്പെരുക്കവും വർണ്ണവിസ്മയങ്ങളും നിറഞ്ഞ തൃശ്ശൂർ പൂരത്തിന്റെ ആവേശം തേക്കിൻകാട് മൈതാനിയിൽ അലയടിക്കുമ്പോൾ, അവിടെ വേറിട്ടൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരിതെളിക്കുകയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. സാധാരണയായി സർവകലാശാലകൾ ഗൗരവമേറിയ ഫയലുകൾക്കും വലിയ മതിലുകൾക്കും ഉള്ളിലായിരിക്കുമെന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട്, ജനങ്ങളുടെ ഇടയിലേക്ക് അറിവിന്റെ വെളിച്ചവുമായി ഓപ്പൺ സർവകലാശാല പേര് അന്വർത്ഥമാക്കിക്കൊണ്ട് സ്വയം ജനങ്ങളിലേക്ക് നടന്നെത്തുകയാണ്.

ഒരു സർവകലാശാല എങ്ങനെയാണ് 'ജനകീയമാകുന്നത്' എന്ന ചോദ്യത്തിന് തൃശ്ശൂർ പൂരം എക്സിബിഷനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ കൃത്യമായ ഉത്തരം നൽകുന്നു. അക്കാദമിക് ലോകത്തെ വരേണ്യ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട്, വൈകുന്നേരം പൂരം കാണാനിറങ്ങുന്ന സാധാരണക്കാരന്റെ അടുത്തേക്ക് പഠനത്തിന്റെ പുതിയ സാധ്യതകൾ പകർന്നു നൽകുകയാണ് ഡ്യൂട്ടിയിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർമാർ

ഈ പവിലിയന്റെ പ്രത്യേകത അത് നിശ്ചലമല്ല എന്നതാണ്. സ്വന്തം സ്റ്റാളിൽ ഇരുന്നു സന്ദർശകരെ കാത്തിരിക്കുക എന്ന പതിവ് ശൈലിയിൽ നിന്ന് മാറി, യൂണിവേഴ്സിറ്റിയുടെ പ്രതിനിധികൾ പ്രദർശന നഗരിയിലെ മറ്റ് പവിലിയനുകളിലേക്ക് ചെന്ന് യൂണിവേഴ്സിറ്റിയെ കുറിച്ചും Open & Distance Education ന്റെ അനന്ത സാധ്യതകളെ കുറിച്ചും അറിവ് പങ്കുവെക്കുന്നു. കച്ചവടക്കാർക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഇടയിലേക്ക് കടന്നുചെന്ന്, "പഠനം ഇനി ആർക്കും എപ്പോഴും സാധ്യമാണ്" എന്ന വലിയ സന്ദേശം അവർ കൈമാറുന്നു.

"വിദ്യ കൊണ്ട് പ്രബുദ്ധരാകുക" എന്ന ഗുരുവചനം കേവലം പുസ്തകത്താളുകളിൽ ഒതുങ്ങാതെ, പൂര നഗരിയിലെത്തുന്ന ജനസാഗരത്തിനിടയിൽ പ്രായോഗികമായി നടപ്പിലാക്കപ്പെടുന്നു.

ജോലിത്തിരക്കിനിടയിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും, പ്രായാധിക്യം മൂലം ഇനി പഠിക്കാൻ കഴിയില്ലെന്ന് കരുതിയവർക്കും മുന്നിൽ ഈ പവിലിയൻ ഒരു പുത്തൻ പ്രതീക്ഷയാണ്.

സങ്കീർണ്ണമായ അക്കാദമിക് ഭാഷയ്ക്ക് പകരം സാധാരണക്കാരന്റെ ഭാഷയിൽ കോഴ്സുകളെ പരിചയപ്പെടുത്തുന്നു.
അഡ്മിഷൻ സംശയങ്ങൾക്കും കരിയർ ഗൈഡൻസിനും തത്സമയ മറുപടികൾ നൽകുന്നു. ലളിതമായ quiz ലൂടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്നു.

വൈവിധ്യങ്ങളുടെ പൂര നഗരിയിൽ ഓപ്പൺ സർവകലാശാല അതിന്റെ സാമൂഹിക ഉത്തരവാദിത്തം പൂർണ്ണ അർത്ഥത്തിൽ നിർവഹിക്കുകയാണ്. അതെ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വെറുമൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമല്ല; അത് ജനങ്ങൾക്കൊപ്പം നടക്കുന്ന, ജനങ്ങൾക്കായി തുറന്നിട്ട ഒരു വലിയ വിജ്ഞാന വാതായനമാണ്.

തൃശ്ശൂർ പൂരം എക്സിബിഷനിൽ അറിവിന്റെ വിസ്മയമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ശ്രദ്ധേയമാകുന്നു.🎊🎉🎊 സർവ്വ...
19/04/2026

തൃശ്ശൂർ പൂരം എക്സിബിഷനിൽ അറിവിന്റെ വിസ്മയമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ശ്രദ്ധേയമാകുന്നു.🎊🎉🎊

സർവ്വകലാശാലയുടെ വിവിധ കോഴ്സുകളെയും വിദ്യാഭ്യാസ പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനൊപ്പം, മറ്റ് പവിലിയനുകൾ സന്ദർശിച്ചും ആശയവിനിമയം നടത്തിയും ടീം അംഗങ്ങൾ സജീവമായി രംഗത്തുണ്ട്. "വിദ്യ കൊണ്ട് പ്രബുദ്ധരാകുക" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ പവിലിയൻ വലിയ പങ്കാണ് വഹിക്കുന്നത്. 🎊🎓✨

തൃശൂർ പൂരം എക്സിബിഷനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ബഹു. രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു ഉദ്ഘാടനം ചെയ...
19/04/2026

തൃശൂർ പൂരം എക്സിബിഷനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവിലിയൻ ബഹു. രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു 🎊🎉🎊🎉. യൂണിവേഴ്സിറ്റിയുടെ വിവിധ യു ജി -പി ജി പ്രോഗ്രാമുകളെ കുറിച് കൂടുതൽ അറിയാനും ഓപ്പൺ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും നേരിട്ട് സന്ദർശിക്കുക. 🎊🎉🎊

18/04/2026

Sreenarayanaguru Open University Pavilion at Thrissur Pooram Exhibition 2026🎉🎊🎉🎊
For the first time ever🌹🌹
Higher Education for All🌟🌟🌟

Address

KUREEPUZHA
Kollam
691601

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+919188127397

Alerts

Be the first to know and let us send you an email when Sreenarayanaguru Open University - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sreenarayanaguru Open University - Kerala:

Share