Devamatha College Union 2016-17

Devamatha College Union 2016-17 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Devamatha College Union 2016-17, College & University, Kuravilangadu.

ഇത് ദേവമാതാ കോളേജ് യൂണിയൻ 2016-17ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ്.
ഇങ്ങനെയൊരു പേജ് തുടങ്ങിയതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ, നിലവിലെ ഇന്റർനെറ്റിന്റെ വർധിച്ച സ്വീകാര്യതയുടെ സാഹചര്യം ഉപയോഗപ്പെടുത്തി കോളേജ് യൂണിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ്.
പാർട്ടിയില്ലാത്ത ഒരു തരത്തിലുള്ള പാർട്ടി നേതൃത്വവും സ്വീകരിക്കാത്ത ഈ സ്വതന്ത്ര മുന്നണിയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തി

ക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ. നീതിയും ന്യായവും നിഷേധിക്കുന്ന നിലവിലെ അവസ്ഥയിൽ ധർമയുദ്ധത്തിനു തിരികൊളുത്തിയ നമ്മുടെ ഈ യൂണിയൻ ഒരു കാട്ടുതീയായി ആളിപ്പടരട്ടെ. യുവത്വത്തിന്റെ തീക്ഷ്ണതയും ചോരത്തിളപ്പും നമ്മളിൽ നഷ്ടപ്പെട്ടിട്ടില്ലെന്നു ഇവിടുത്തെ മനുഷ്യർ അറിയട്ടെ. ദേവമാതയുടെ മക്കളുടെ പ്രതികരണശേഷിക്ക് കൂച്ചുവിലങ്ങിടാതിരിക്കാൻ നമ്മൾ ഇറങ്ങി തിരിക്കുകയാണ്. ഇനിയുമിനിയും മാറ്റത്തിന്റെ ഈ അഗ്നി ആളിയാളിപ്പടരട്ടെ......

വിദ്യാർത്ഥി ഐക്യം സിന്ദാബാദ്........

18/01/2020

കീഴൂർ ഡിബി കോളേജിലെ സ്പോർട്സ് ഡേയിൽ നിന്ന്

18/01/2020
11/01/2020
10/01/2020

ഇന്നലെ ഈ രാജ്യത്ത് ആയിരക്കണക്കിന് നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും ഏറ്റവും മുന്നിൽ നിൽക്കേണ്ട ഒരു ചിത്രമാണിത്. കമ്യൂണിസ്റ്റുകാരില്ലാത്ത ഒരു സംസ്ഥാനമാണ് ഗുജറാത്തെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവാർ തീവ്രവാദികൾക്ക് മറുപടിയെന്നോണം ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ പൊതുപണിമുടക്കിന് പിന്തുണ നൽകിക്കൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയ ചിത്രമാണിത്. ഭഗത് സിങ്ങും ചെഗുവേരയുമുള്ള ബാനറുകളിൽ ചുവന്ന അക്ഷരങ്ങളിൽ തന്നെ എസ്.എഫ്.ഐ എന്നെഴുതി അഹമ്മദാബാദിൽ അവർ ഇൻക്വിലാബ് വിളിച്ചു. പണിമുടക്കിനോട് ഐക്യപ്പെടണമെന്നും പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നും ഓരോ സഖാവും മുദ്രാവാക്യം വിളിച്ചു.

നിങ്ങൾ എത്ര ചെറുതാവട്ടെ, നിങ്ങളുടെ ശബ്ദം ഈ നാട് കേൾക്കുകതന്നെ ചെയ്യും. നിങ്ങളുടെ മുദ്രാവാക്യങ്ങൾ ആളുകൾ ശ്രദ്ധിക്കും, നിങ്ങളുടെ ആശയങ്ങളിലേക്ക് ആളുകൾ കടന്നുവരികതന്നെ ചെയ്യും. മാറ്റം അത് പ്രകടമാണ് സഖാക്കളെ.

കടപ്പാട്

09/01/2020

SFI ഞീഴൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി മാസം 11, 12 തീയതികളിൽ ഞീഴൂർ തിരുവമ്പാടി IHRD ഗ്രൗണ്ടിൽ വച്ച് 7's ഫുട്ബോൾ ടൂർണമെന്റ് സംഘടപ്പിക്കുകയാണ്. രജിസ്‌ട്രേഷൻ : Rs. 500

1st Prize : 5001 രൂപയും എവേറോളിംഗ് ട്രോഫിയും 2nd prize : Rs. 3001

Best Goalkeeper : Rs. 501

Top Scorer : Rs. 501

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

9946237919 - ധനുഷ് ബാബു (SFI ഞീഴൂർ ലോക്കൽ സെക്രട്ടറി) 9544337485 - കെ.പി.അരുൺ (SFI ഞീഴൂർ ലോക്കൽ പ്രസിഡന്റ്) 9188662760 - ഗൗതം (SFI ഞീഴൂർ ലോക്കൽ വൈസ് പ്രസിഡന്റ്)

09/01/2020
08/01/2020

#പണ്ടൊക്കെ പിള്ളേർ വേറെ സംസ്ഥാനത്തു ഗെയിംസിനു പോകുമ്പോ പരാതിപ്രളയമാണ്...
ട്രെയിനിൽ വെള്ളം കിട്ടിയില്ല സീറ്റ്‌ കിട്ടിയില്ല....

കാലം പോയ പോക്കേ ബീമാനം ❤️
മന്ത്രി ഇപി ജയരാജന് അഭിനന്ദനങ്ങള്‍.....


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തില്‍ നിന്നുള്ള വോളിബാള്‍, കബഡി അണ്ടര്‍ 17 പെൺകുട്ടികുട്ടികളുടെ ടീം കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗ്ഗം യാത്ര തിരിച്ചു. ആദ്യമായാണ് ദേശീയതലത്തില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പിന്‌ കേരളാതാരങ്ങള്‍ക്ക് വ്യോമമാർഗം യാത്ര ഒരുക്കുന്നത്. ഇന്ന് രാത്രി കല്‍ക്കട്ടയില്‍ എത്തുന്ന താരങ്ങള്‍ നാളെ രാവിലെ അടുത്ത ഫ്ളൈറ്റിന് അസമിലെ ഗുവഹത്തിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങള്‍ ആരംഭിക്കുക. വിമാന യാത്രയുടെ ത്രില്ലിലാണ് കളിക്കാര്‍. സര്‍ക്കാരിനും കായികവകുപ്പിനും കുട്ടികള്‍ നന്ദി അറിയിച്ചു. ഖേലോ ഇന്ത്യ യൂത്ത്ഗെയിംസിന് പങ്കെടുക്കുന്ന മുഴുവൻ താരങ്ങളെയും വിമാനമാര്‍ഗമാണ് ഇത്തവണ കായിക വകുപ്പ് കൊണ്ടുപോകുന്നത്. ജിംനാസ്റ്റിക്സ്‌ താരങ്ങളെ വഹിച്ചുള്ള ആദ്യവിമാനം പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്ത് നിന്നു തിരിച്ചു. 286 താരങ്ങളാണ് കേരളത്തില്‍നിന്ന് യൂത്ത്ഗെയിംസില്‍ പങ്കെടുക്കുന്നത്.

08/01/2020

JNUവിലെ ABVP അക്രമങ്ങൾക്ക് ശേഷം വീണ്ടും ക്യാമ്പസിലെത്തി സമരമാരംഭിച്ച സ: ഐഷി ഘോഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് എത്തിയ പ്രശസ്ത ബോളിവുഡ് സിനിമാ താരം ദീപിക പദുക്കോൺ

Address

Kuravilangadu

Telephone

8592994190

Website

Alerts

Be the first to know and let us send you an email when Devamatha College Union 2016-17 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share