29/05/2026
മലപ്പുറത്തെ യുവ നവോത്ഥാന കർഷകൻ
മലപ്പുറം ജില്ലയിലെ യുവ കർഷകനായ ശ്രീ. സൈഫുള്ള പി, IARI Young Innovative Farmer Award നേടി ശ്രദ്ധേയനായിരിക്കുകയാണ്. ശാസ്ത്രീയ കൃഷിരീതികളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ഏകദേശം 47 ഏക്കറിൽ സമഗ്ര കാർഷിക സംവിധാനം വിജയകരമായി നടപ്പിലാക്കുന്ന അദ്ദേഹം, യുവ കാർഷിക സംരംഭകർക്കുള്ള മികച്ച മാതൃകയാണ്.
ജൈവ ബയോ-പെസ്റ്റിസൈഡ് നിർമ്മാണം, സീറോ-വേസ്റ്റ് കൃഷി, അക്വാപോണിക്സ്, പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ അധിഷ്ഠിത കൃഷി തുടങ്ങിയ നവീന ആശയങ്ങൾ അദ്ദേഹത്തിന്റെ ഫാമിന്റെ പ്രത്യേകതകളാണ്.
ഈ ദേശീയ അംഗീകാരം നേടുന്നതിൽ KVK Malappuram നിർണായക പങ്കുവഹിച്ചു. സാങ്കേതിക മാർഗനിർദേശങ്ങൾ, പരിശീലനം, ആവശ്യമായ പിന്തുണ എന്നിവ നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ കാർഷിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിൽ KVK മലപ്പുറം സജീവമായി പ്രവർത്തിച്ചു.