24/10/2026
കാലിക്കറ്റ്: മിന്നലേറ്റ് ഇൻ്റർനെറ്റ് ഫയർവാൾ തകരാറിലായി; സർവകലാശാലാ പ്രവർത്തനം സ്തംഭിച്ചു
ഇന്നും പ്രവർത്തനം മുടങ്ങും
ഇന്റേണൽ പരീക്ഷകൾ മാറ്റി
തേഞ്ഞിപ്പലം കാലിക്കറ്റ് സർ വകലാശാലയിൽ ഇന്റർനെ റ്റ് ഫയർവാളിന് വ്യാഴാഴ്ച മിന്ന ലേറ്റ് കേടുപാട് സംഭവിച്ചതോ ടെ ഓഫീസ് പ്രവർത്തനം പൂർ ണമായും സ്തംഭിച്ചു. ഡിജിറ്റൽ
ഡോക്യുമെന്റ് ഫയലിങ് സി സ്റ്റം നിലച്ചതിനാൽ വെള്ളിയാ ഴ്ച ഓഫീസ് പ്രവർത്തനങ്ങളൊ ന്നും നടത്താനായില്ല. മിന്നലേ റ്റ് ബി.എസ്.എൻ.എൽ. സെർവ റിന് തകരാറൊന്നും സംഭവിച്ചി ട്ടില്ലെന്ന് ബി.എസ്.എൻ.എൽ. അധികൃതർ അറിയിച്ചു. സർവകലാശാലയിലെ ഫയർ വാളിനെയാണ് മിന്നൽ ബാ ധിച്ചത്.ഭരണകാര്യാലയം, പരീക്ഷാ ഭവൻ, ടാഗോർ നികേതൻ,കോളേജ് ഡിവലപ്പ്മെന്റ് കൗൺ സിൽ ഓഫീസ്, ഐ.ക്യു.എ. സി, 34-ലധികം വരുന്ന പഠന വകുപ്പുകൾ, സി.എച്ച്. സെൻ ട്രൽ ലൈബ്രറി എന്നിവിടങ്ങളെ യെല്ലാം ഇന്റർനെറ്റ് സംവിധാന ത്തിലെ തകരാർ ബാധിച്ചു. ജീ വനക്കാർക്ക് പഞ്ചിങ് ചെയ്യാനു മായില്ല. വിവിധ ആവശ്യങ്ങൾ ക്കായി എത്തിയ വിദ്യാർഥികളും ഉദ്യോഗാർഥികളും വിവരം അറി യാതെ വലഞ്ഞു.
ശനിയാഴ്ചയും ഓഫീസ് പ്രവർത്തനം സാധ്യമാകില്ല. ശനി, ഞായർ ദിവസങ്ങളിലെ വിദൂ രവിദ്യാഭ്യാസ വിഭാഗം ഇന്റേ ണൽ പരീക്ഷകളും മാറ്റിവെ ച്ചു. പുതുക്കിയ തീയതി പിന്നീ ട് അറിയിക്കും.
ശനിയാഴ്ച വൈകീട്ടോടെ മാത്രമേ തകരാറിലായ ഭാ ഗങ്ങൾ മാറ്റിസ്ഥാപിക്കാനാ കൂ. തിങ്കളാഴ്ചയോടെ പ്രശ്നം പൂർണമായും പരിഹരിക്കാനാ കുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു.