08/07/2021
വെട്ടേറ്റു വാടുന്ന നീതിയുടെ വൃക്ഷമേ, ഒരിലയിൽ ഒരു വരിയെങ്കിലുമെഴുതി കാറ്റിൽ താഴെയിടു..
ഭീരുവിന്റെ നിശബ്ദമായ ആകാശം
ഒരു പെരുമഴയുടെ ശീൽകാരം കൊണ്ട് ഭേദിക്കു...
- സച്ചിദാനന്ദൻ.
ഒരു ഇലക്ഷൻ കാലത്ത് SFI മുന്നോട്ട് വെക്കുന്ന യൂണിയൻ പ്രതിനിധികളിൽ ഓരോ മാഗസിൻ എഡിറ്റർമാർക്കും SFI വിദ്യാർത്ഥികളിലൂടെ ഏൽപ്പിക്കുന്ന ഒരു വിശ്വാസമുണ്ട് ക്യാമ്പസിന്റെ രാഷ്ട്രീയ സാമൂഹിക നിലവാരത്തിനൊത്തുള്ള ഒരു മാഗസിൻ ആ ക്യാമ്പസിന് സമർപ്പിക്കും എന്ന്. പ്രതിസന്ധികളുടെ പേമാരി സമ്മാനിച്ച അനിശ്ചിതത്തിന്റെ കുത്തൊഴുക്കിൽ സ: നീരജ് കരുത്തോടെ നിലയുറപ്പിച്ചത് അദ്ദേഹം തന്നെ സംഘടനയും വിദ്യാർഥികളും വിശ്വസിച്ചു ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റണം എന്ന ഒറ്റ നിശ്ചയദാർഢ്യം കൊണ്ടാണ്.
സ്വാതന്ത്ര്യത്തിന്റെ പേര് വെച്ച വണ്ടിയിൽ രാജ്യം ഭരിക്കുന്നവർ ഭയത്തോടെ കാണുന്ന ഈ സന്ദർഭത്തിലാണ് മാഗസിൻ പുറത്തേക്ക് വരുന്നത് . രാജ്യ ഭരണകൂടത്തിന്റെ എല്ലാ വിധ ജനദ്രോഹ നയങ്ങൾക്കെതിരെ സമരം നടക്കുന്ന ഈ വേളയിൽ ക്യാമ്പസുകൾ നിബദ്ധമല്ല എന്നും പ്രധിഷേധ തീ ജ്വാല കൾ ക്യാമ്പസുകളിൽ നിന്നാണ് ഉയരണ്ടത് എന്നും പ്രതിപാദിച്ചു കൊണ്ട് ഒരു മാഗസിൻ ഇറങ്ങുന്നത്.ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘടിത സമരമായ കർഷക സമരം വരെ ചർച്ച ചെയുന്ന ഒരു മികച്ച മാഗസിൻ ആണ് നീരജിന്റെ നേതൃത്വത്തിൽ ഈ ക്യാമ്പസിന് സമർപ്പിച്ചത്. സംഘടനയും ഒരു ക്യാമ്പസും തന്നിലർപ്പിച്ച വിശ്വാസത്തോട് പൂർണമായും നീതി പുലർത്താൻ സ: നീരജിന് സാധിച്ചു. സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
കല്ലെറിയാൻ കാത്തുനിന്നവർക്ക് ഇതാ,,,
ഞങ്ങളുടെ മാഗസിൻ....
#നിലവാരം അളക്കണം ഒപ്പം അടുത്ത വർഷത്തേക്ക് മാഗസിൻ ഇറക്കിയില്ല എന്ന നിലവിളി ശബ്ദവും ഇട്ടു പോവണം
#കവചം😷
#നിശബ്‍ദമക്കപ്പെട്ട ക്യാമ്പസ്സിന്റെ ഉയർത്തെഴുനേൽപ്പ്