College of Arts and Commerce, Pathanamthitta

College of Arts and Commerce, Pathanamthitta https://m.me/cacpta College of Arts and Commerce, Pathanamthitta

17/01/2023

ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 18 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ജനുവരി 19 നും സൂപ്പർ ഫൈനോടെ ജനുവരി 20 നും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യമ്പ് ഫീസ് അടയ്ക്കണം.
................
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റുഗലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജനുവരി 20 മുതൽ 27 വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ജനുവരി 28 നും സൂപ്പർ ഫൈനോടെ ജനുവരി 30 വരെയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

17/01/2023

മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്‍റെ ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നു

17/01/2023
17/01/2023

എം.ജി. സ൪വകലാശാലാ ഗ്ലോബൽ അക്കാദമിക് കാ൪ണിവലിന് ഇന്ന് തുടക്കം.....................

ഉന്നത പഠന, ഗവേഷണ മേഖലകളിലെ നൂതന സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹാത്മാ ഗാന്ധി സ൪വകലാശാലാ ഗ്ലോബൽ അക്കാദമിക് കാ൪ണിവൽ - യുനോയ 2023 ഇന്ന്(ജനുവരി 17) കോട്ടയത്ത് ആരംഭിക്കും. രാവിലെ 9.30ന് പ്രധാന വേദിയായ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മൂന്നു ദിവസത്തെ പ്രദ൪ശനം ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചുര്‍ രാധാകൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പ്രദര്‍ശനം അഡ്വ. ജോസ് കെ. മാണി എംപിയും സെമിനാറുകള്‍ അഡ്വ. തോമസ് ചാഴികാടന്‍ എംപിയും പുസ്തകോത്സവം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം നടി സുരഭി ലക്ഷ്മി നിര്‍വഹിക്കും. സാംസ്കാരികോത്സവം സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്യും.

സി.കെ. ആശ എം.എല്‍.എ, എം.ജി സ൪വകലാശാലാ വൈസ് ചാൻസല൪ പ്രഫ. സാബു തോമസ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് പി.കെ. ഹരികുമാര്‍, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. പി. ഹരികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍ യൂണിവേഴ്സിറ്റി യൂണിയൻ ചെയ൪പേഴ്സൺ ജിനീഷ രാജൻ എന്നിവ൪ സംസാരിക്കും.

നാഗമ്പടം ഇന്‍ഡോ൪ സ്റ്റേഡിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ സ൪വകലാശാലയിലെ വകുപ്പുകളുടെയും അഫിലിയേറ്റഡ് കോളജുകളുടെയും സ്റ്റാളുകളുണ്ട്. പുസ്തകോത്സവം, ശിൽപ്പശാലകൾ, ചലച്ചിത്രോത്സവം, മെഡിക്കൽ എക്സിബിഷൻ എന്നിവയും അക്കാദമിക് കാ൪ണിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

12/01/2023
21/10/2022

ടൈംസ് ആഗോള റാങ്കിംഗില്‍ എം.ജി. സര്‍വകലാശാലയ്ക്ക്
തിളക്കമാര്‍ന്ന മുന്നേറ്റം........................
അക്കാദമിക് മികവിന്‍റെ അടിസ്ഥാനത്തിലുള്ള സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ 2023ലേക്കുള്ള റാങ്കിംഗില്‍ 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് സര്‍വകലാശാല ഇടം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 601 മുതല്‍ 800 വരെയുള്ള റാങ്ക് വിഭാഗത്തില്‍നിന്നാണ് ശ്രദ്ധേയമായ ഈ മുന്നേറ്റം.

104 രാജ്യങ്ങളിലെ 1799 സര്‍വകലാശാലകളെയാണ് റാങ്കിംഗിന് പരിഗണിച്ചത്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, അന്തര്‍ദേശീയ കാഴ്ച്ചപ്പാട് എന്നിവ വിലയിരുത്തുന്ന 13 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്ക് നിര്‍ണയം. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഓക്‌സഫോര്‍ഡ് സര്‍വകലാശാല ഒന്നാമത് എത്തിയ പട്ടികയില്‍ ഇന്ത്യയിലെ 75 സര്‍വകലാശാലകളാണുള്ളത്.

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്(ഐ.ഐ.എസ്.സി) രാജ്യത്തുനിന്നും ഏറ്റവും മികച്ച റാങ്ക് വിഭാഗത്തില്‍(251-300) ഉള്‍പ്പെട്ടത്. 351-400 റാങ്ക് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൈസൂറിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്, ഹിമാചല്‍ പ്രദേശിലെ ശുലീനി യൂണിവേഴ്‌സിറ്റി എന്നിവ മാത്രമാണ് രാജ്യത്ത് എം.ജി. സര്‍വകലാശാലയ്ക്കു മുന്നിലുള്ളത്.

401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് എം.ജി. സര്‍വകലാശാലയ്‌ക്കൊപ്പം അളഗപ്പ സര്‍വകലാശാലയും ഉള്‍പ്പെട്ടിട്ടുണ്ട്. 1000 വരെയുള്ള റാങ്ക് വിഭാഗത്തില്‍ കേരളത്തില്‍നിന്നും പട്ടികയില്‍ ഇടം പിടിച്ച ഏക സര്‍വകലാശാലയും എം.ജി സര്‍വകലാശാലായാണ്.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്‍റെ എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് ആദ്യ സ്ഥാനം നേടുന്ന എം. ജി. സര്‍വകലാശാല മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കി. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ എമേര്‍ജിംഗ് എക്കണോമിക്‌സ് റാങ്കിംഗില്‍ 101 –ാം സ്ഥാനവും ഏഷ്യന്‍ റാങ്കിംഗില്‍ 139–ാം സ്ഥാനവും യംഗ് യൂണിവേഴ്‌സിറ്റീസ് റാങ്കിംഗില്‍ 146-ാം റാങ്കും അടല്‍ ഇന്നൊവേഷന്‍ റാങ്കിംഗില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

ആഗോള റാങ്കിംഗില്‍ ആദ്യ അഞ്ഞൂറിലും ദേശീയ തലത്തില്‍ ആദ്യ പത്തിലും ഇടം നേടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം നേടിയത് അഭിമാനകരമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് പറഞ്ഞു.

18/10/2022

പരീക്ഷ ഒക്ടോബർ 26 മുതൽ
---------------------------------

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ , 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് , 2017 മുതൽ 2020 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ , 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്ം, 2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ് ഒക്ടോബർ 2022) ബിരുദ പരീക്ഷകൾ ഒക്ടോബർ 26 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

14/10/2022

പരീക്ഷകൾക്ക് അപേക്ഷിക്കാം
--------------------------------

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എ. (ഇന്റഗ്രേറ്റഡ് എം.എസ്.സി ബെയ്‌സിക് സയൻസസ് - സ്റ്റാറ്റിസ്റ്റിക്‌സ്/ ഇന്റഗ്രേറ്റഡ് എം.എസ്.സി. ബെയ്‌സിക് സയൻസസ് - കെമിസ്ട്രി / ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് - പുതിയ സ്‌കീം - 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 25 മുതൽ 27 വരെയും പിഴയോടു കൂടി ഒക്ടോബർ 28 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 29 മുതൽ 31 വരെയും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

++++++++++++++++++++++++++++++

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2017, 2018, 2019, 2020 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ / 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 14 മുതൽ 19 വരെയും പിഴയോടു കൂടി ഒക്ടോബർ 20 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 21 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

01/09/2022
24/06/2022

III Semester B Tech (old scheme-1997-2009 Admission-Mercy chance) Examination scheduled on 01.06.2022- PostponedV Semester B.A/B.Com (Private Registration) Examination scheduled to be conducted from 02.06.2022.UG Examination May 2022- Postponed and RescheduledCAT MGU 2022: Hall Ticket is available f...

Address

Pathanamthitta
689645

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm

Telephone

+919400863277

Alerts

Be the first to know and let us send you an email when College of Arts and Commerce, Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Arts and Commerce, Pathanamthitta:

Share