14/11/2023
സൈക്കിളോട്ടം ശീലമാക്കൂ.
ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കൂ
ലോക പ്രമേഹദിനത്തിൽ സൈക്ലിംഗിലൂടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള സന്ദേശമുയർത്തി തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബുമായി ചേർന്ന് പയ്യന്നൂർ മിഡ് ടൗൺ റോട്ടറി സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി റോട്ടറി അസിസ്റ്റൻ്റ് ഗവർണർ കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡോ.രഞ്ജിത്ത് കുമാർ.ടി അധ്യക്ഷത വഹിച്ചു.ടി.സി.സി പ്രസിഡണ്ട് ഡോ.ജയകൃഷണൻ, റൊട്ടേറിയൻ ഗംഗാധരൻ മേലേടത് ,റൊട്ടേറിയൻ ഉണ്ണി ഇബ്രാഹിം ടി.എം സി ,അനൂപ് കല്ലത്ത് എന്നിവർ സംസാരിച്ചു. ഡോ.ഗൗതം ഗോപിനാഥ് സ്വാഗതവും ഡോ. ചൈതന്യ കൃഷ്ണ നന്ദിയും പറഞ്ഞു. സുജി ശ്രീധർ, അരുൺ ഫോട്ടോ ഫാസ്റ്റ്, എം.സി ഹനീഫ, സജിൻ കോറാം, ഇർഷാദ്, അബ്ദുള്ളക്കുട്ടി റോയൽ ഡക്കർ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.ലൈഫ് ഓഡിയോളജീയും റാലിയിൽ പങ്കെടുത്തു